ചെറുകഥ : നോവ്
രചന : അച്ചു വയനാട്
ഇടവപ്പാതി തിമിർത്തു പെയ്യുമ്പോൾ, ഓടിന്റെ വിടവിൽകൂടി, ഇറ്റ് വീഴുന്ന വെള്ളത്തിന്റെ അടിയിൽ, പാത്രങ്ങൾ വയ്ക്കുന്ന തിരക്കിലാണ് ഭാമ.
റേഷൻ അരിയിട്ടിട്ടു കഞ്ഞി തിളക്കുമ്പോൾ വേവൊന്നു ഇടക്കൊന്നു പോയിനോക്കി. തലയും മാന്തി അടുത്തേക്ക് വരുന്ന കിച്ചുവിനെ അവൾ തിരിഞ്ഞു നോക്കി .!
എന്താ കിച്ചു .. ഇങ്ങനെ തലചൊറിയുന്നേ ..?? മാന്തി പൊളിക്കേണ്ട. അതിനെങ്ങനാ അച്ഛനൊന്നു മുടി വെട്ടിച്ചോണ്ട് വരുവാൻ സമയം ഇല്ലല്ലോ ..?
അമ്മാ .., എനിക്ക് എന്തെങ്കിലും വേണം ..???
എന്ത് ..?
ഇവിടെ എന്തൊക്കെ ഉണ്ട് ..???
ഇവിടെ ആനമുട്ട പുഴുങ്ങിയത്, കഞ്ഞി വേവാൻ വച്ചിട്ടുണ്ട് വെന്തു വന്നാൽ കഴിക്കാം.
കിച്ചുവെന്ന ആറുവയസുകാരന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല .!
ഇവിടെ എപ്പോഴും കഞ്ഞിയ. എനിക്ക് വേണ്ട .!
"കിച്ചു .. അച്ഛൻ കൊണ്ടുവരും.
അമ്മാ എവിടെപ്പോയി കൊണ്ടുവരാനാ ...?
സമയം ഇരുട്ടി തുടങ്ങി. കിച്ചു വാതിൽക്കൽ ഇരിക്കുന്നുണ്ട്. അച്ഛൻ വരും, വരുമ്പോൾ കൊണ്ടുവരും. ഇതെല്ലാം എത്ര വർഷമായി കേൾക്കുന്നു.
എങ്കിലും ഒരു പ്രതീക്ഷയുണ്ട് കൊണ്ടുവരും.!
കാറ്റിന്റെ ശക്തിയിൽ വെളിച്ചമെല്ലാം അണഞ്ഞു. ഭാമാ മെഴുകുതിരി കൊളുത്തി വച്ചു. അപ്പോഴേക്കും ആകാശിന്റെ വലിയ വായിൽ പാട്ടുമുഴങ്ങി. ഭാമ കതകു തുറന്നു, മഴയെല്ലാം ഒന്ന് ഒതുങ്ങിയിട്ടുണ്ട്.
ഇടയിൽ മിന്നുന്ന മിന്നൽ വെളിച്ചത്തിൽ കാണാം ആകാശ് ആടിതളർന്നു വരുന്നത്. കാലത്തു ഇറങ്ങുമ്പോൾ ഒരുതുള്ളി കുടിക്കില്ലെന്നു സത്യം പറഞ്ഞു ഇറങ്ങുന്ന ആളാണ്. വൈകിട്ട് എത്തുമ്പോൾ നാലു കാലിൽ. കിച്ചുവിന് അന്നത്തെ പ്രതീക്ഷയും അവസാനിച്ചു .!
അവൻ തിരിഞ്ഞു ബെഡിന്റെ അരികിലേക്ക് പോയി. ആ പോക്ക് നോക്കി നിന്ന ഭാമയുടെ മനസ്സ് നൊന്തു. എത്ര നല്ല രീതിയിൽ ഇറങ്ങി പോകുന്ന മനുഷ്യനാണ്. വരുമ്പോൾ നാലു കാലിൽ. മടുത്തു ...! അല്ലെങ്കിലും ഇങ്ങിനെ ഒരാളെ കൂടെ ജീവിച്ചിട്ട് വല്യ കാര്യം ഉണ്ടോ ..??
ഇന്ന് ഒന്നേ ആയുള്ളൂ, അതിനു വയറു നിറച്ചു നല്ലൊരു ഭക്ഷണം കൊടുക്കാൻ കഴിയുന്നുണ്ടോ ചേട്ടായി ....? പറഞ്ഞിട്ട് ഇനി നിങ്ങൾ നന്നാവില്ല .!
ഇനി ഒരു വഴിയേ ഉള്ളു ... ഞാൻ ജീവിച്ചോളാം ..
എന്റെ മോന്റെ വയറു നിറക്കാൻ, ഹോട്ടലിൽ പോയി പാത്രം കഴിയുകിയാലും ജീവിക്കാം, മതി. ഇവിടത്തെ പൊറുപ്പ് .!
ആകാശ് അവളുടെ അടുത്തേക്ക് വന്നു. വീണ്ടും വേച്ചു വീഴാൻ പോയി.
"എന്നെ തല്ലണം നിങ്ങൾക്ക്, എങ്കിൽ ആദ്യം നല്ലോണം നിന്നിട്ട് തല്ല്."
ഭാമ നേരെ ബെഡ്‌റൂമിൽ പോയി, അലമാര തുറന്നു കുറച്ചു ഡ്രസ്സ് ബാഗിൽ ആക്കി. ബെഡിൽ കിടക്കുന്ന കിച്ചുവിനെ എഴുനേൽപ്പിച്ചു.
"കിച്ചു എഴുനേല്ക്ക്. ഡ്രസ്സ് മാറ്റ്. നമുക്ക് പോകാം ഇവിടെ നിന്നാൽ പട്ടിണി കൊണ്ടു ചത്തുപോകും. കിട്ടുന്നത് കുടിച്ചു തീർക്കാൻ തികയില്ല. എന്നിട്ടാണ് .!"
കുടിച്ചു തലയ്ക്കു പിടിച്ച ആകാശിന് എന്ത് വിശപ്പ്, ന്ത് വേദന. ആ അന്തിക്ക് കിച്ചുവിന്റെ കൈകളിൽ പിടിച്ചവൾ പടി ഇറങ്ങുമ്പോൾ മഴ വീണ്ടും പെയ്തു തുടങ്ങി .!
വീട്ടിലെത്തുമ്പോൾ അമ്മയും, അച്ഛനും അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
എന്താണ് ഈ സമയത്തു ..? ആകാശ് എവിടെ ..? ഒറ്റയ്ക്ക് വന്നോ ..? എത്ര ദിവസം ഇവിടെ ഉണ്ടാകും ..?
ഇതൊക്കെയല്ലേ ചോദ്യം. എങ്കിൽ എല്ലാത്തിനും ഒറ്റ ഉത്തരം മടുത്തു ..!
മറിച്ചൊന്നും പറയാതെ അവർ അവളുടെ മുഖത്തേക്ക് നോക്കി .
നേരം പുലർന്നിട്ടെ ഉള്ളു. മുറ്റമടിക്കുകയാണ് ഭാമ. അപ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേൾക്കുന്നത്. അവൾ പാലും കൊണ്ടു വരുന്ന ചേച്ചിയാണെന്നു കരുതി നിവർന്നു നിന്നു .
ആകാശ് .!
അവന്റെ മുഖം കണ്ടാലേ അറിയാം വളരെ വിഷമത്തിൽ ആണെന്ന് .
നീയും മോനും ഇല്ലാഞ്ഞിട്ട് ഒരു സുഖവും ഇല്ലാ ഭാമേ .. എനിക്ക് വയ്യ ..!
ഇതെല്ലാം ഞാനെത്രയോ കേട്ടതാ ചേട്ടായി. ഇനി ഭാമയുടെ മനസ്സ് മാറില്ല .!
വേണ്ട .. ! പക്ഷെ എന്നോയൊന്നു ഹോസ്പിറ്റൽ കൊണ്ട് പോകുമോ ...?
നിനക്ക് പറ്റില്ലെങ്കിൽ വേണ്ട. അച്ഛനോട് ഒന്ന് പറയാമോ എന്നെ അഡ്മിറ്റ് ചെയ്യാൻ. കുടിക്കരുത് എന്ന് കരുതും. പക്ഷെ ആ സമയം ആകുമ്പോൾ പറ്റണില്ല .! എല്ലാം ശരിയായി തിരിച്ചു വരുമ്പോൾ മോനെയും കൂട്ടി വന്നൂടെ ... എന്റെ കൂടെ പറ്റണില്ല .. !
അവൾ അവനെ കെട്ടിപിടിച്ചു. എന്നിട്ട നെഞ്ചിൽ മുഖം അമർത്തി വച്ചു കരഞ്ഞു. അവനവളെ ചേർത്ത് പിടിച്ചു.!
(ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം കേട്ടവർ, ഒരു കള്ളുകുടിയന്റെ
ഭാര്യയും, മക്കളും ആയിരിക്കും അല്ലേ...
എന്തോ ... എനിക്ക് മാത്രമാണോ തോന്നിയത് ..?
