ആദ്യ വർഷ പരീക്ഷ കഴിഞ്ഞ് അവധിയായിരുന്ന ഒരു രാത്രി അത്താഴത്തിനിടയിലാണ് അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞത്..


www.panchoni.com

 

കഥ : നിശ്ചലം 

 

രചന : ഐശ്വര്യ കെ.സ് 


വെള്ള പുതച്ചു നിശ്ചലമായ ദീപകേട്ടനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ആകെയുള്ള മകനെ നഷ്ടമായ അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.


ആർത്തുല്ലച്ചു പെയ്യുന്ന മഴ പോലെ ദീപകേട്ടന്റെ അരികലേക് ഓടാൻ തുനിഞ്ഞ എന്നെ തടഞ്ഞത് എന്റെ സ്വന്തം പെറ്റമ്മയായിരുന്നു. 


“നീ ഇപ്പോ അങ്ങോട്ടേക് പോകണ്ട, നീയാണ് ദീപക്കിന്റെ മരണത്തിനു കാരണം എന്നാണ് സംസാരം. നിന്റെ ദോഷ ജാതകം കൊണ്ടാണത്രെ ഇങ്ങിനെയൊക്കെ”


അമ്മയുടെ വാക്കുകൾ എന്നെ അളന്നു മുറിച്ചിരുന്നു. ശരീരം തളർന്നു ഞാൻ നിലത്തിരുന്നു ഒരു ജീവശവം പോലെ .. 


ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ, വിശ്രമമില്ലാതെ പഠിച്ചു നേടിയതായിരുന്നു മെഡിക്കൽ എൻട്രൻസ് റാങ്ക്. വീടിനു അത്ര ദൂരെയല്ലാതെ അഡ്മിഷൻ കിട്ടിയപ്പോൾ ആഗ്രഹിച്ചത് നേടിയ സന്തോഷം അളവിലും കൂടുതലായിരുന്നു. 


“വല്ല റാങ്ക് മേടിച്ചു വല്ലോടുത്തും അഡ്മിഷൻ കിട്ടിയാൽ മാത്രം പഠിച്ചോ അല്ലെങ്കിൽ വല്ല ഡിഗ്രിക് പഠിച്ചോണം, പൈസ ചിലവാക്കി പഠിക്കുന്ന കാര്യം ഇ വീട്ടിൽ നടക്കുല ”


അച്ഛന്റെ വാക്കുകൾ ഉള്ളിൽ കൊത്തിയിട്ടുകൊണ്ടായിരുന്നു. പരിശ്രമം, അത്രമേൽ ആഗ്രഹിച്ചത് കൊണ്ടായിരിക്കണം നേട്ടത്തിന് ഇത്ര മധുരം. 

 

ഡോക്ടർ ആകാനുള്ള എന്റെ യാത്ര ഞാനാരംഭിച്ചു, ഉറക്കമില്ലാത്ത രാത്രികളും, പ്രാക്ടിക്കൽ ലാബുകളും, പ്രൊജക്ടുകളും, വാർഡ് ഡ്യൂട്ടികളും അതിനേക്കാൾ ഉപരി സ്നേഹിക്കാനറിയാവുന്ന ഒരു പറ്റം സുഹൃത്തക്കളുമായി.

 

ആദ്യ വർഷ പരീക്ഷ കഴിഞ്ഞ് അവധിയായിരുന്ന ഒരു രാത്രി അത്താഴത്തിനിടയിലാണ് അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞത്. ഉരുക്കിയെടുത്ത് സ്വരുകൂട്ടിയ സ്വപ്‌നങ്ങൾ ഒരു ഞൊടിയിടയിൽ ഇല്ലാതാക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. കൂടെ നിൽക്കുമെന്ന് കരുതിയ അമ്മയും പറഞ്ഞു “നന്നായി അല്ലേലും പെണിനെ പഠിപ്പിച്ചിട്ട് എന്നതിനാ, അവസാനം വല്ലോന്റേം കൂടെ പറഞ്ഞു വിടാനുള്ളതല്ലെ, ഇപ്പോഴേ വിട്ടാൽ അത്രേം നല്ലത് .. ”


തച്ചിട്ടും, ചവിട്ടി കൂട്ടിയിട്ടും, പട്ടിണിക്കിട്ടിട്ടും എന്റെ തീരുമാനം മാറിയിട്ടിലെന്നറിഞ്ഞ നാൾ അമ്മയാണ് പറഞ്ഞത് 

“നിനക്ക് എന്നതിന്റെ കുഴപ്പമുണ്ടായിട്ടാ പെണ്ണെ, കാര്യം നീ പഠിച് മാർക്ക്‌ വാങ്ങി നേടിയതൊക്കെ തന്നെ ,നീ നിന്റെ താഴെയുളത്തുങ്ങളെ പറ്റി ചിന്തിച്ചേ,അവന്മാരെ പഠിപ്പിക്കണ്ടേ, അപ്പൂന് ആണെങ്കിൽ തീരെ മാർക്ക്‌ ഇല്ല, അവനാണെങ്കിൽ എഞ്ചിനീറിങ് തന്നെ മതി, അതും അങ്ങ് ബാംഗ്ലൂരിൽ, എത്ര പൈസ വേണമെന്ന, നിന്നെ പോലെയല്ലല്ലോ ആണ്പിള്ളേരല്ലേ ,പഠിപ്പിക്കണ്ടേ, നിന്നെ കെട്ടിച്ചു വിട്ടാൽ അച്ഛന് അത്രയും കൂടെ ആശ്വാസം ആകുമല്ലോ മോളെ .. ”


സ്വന്തം വീട്ടിൽ ഒരധികപറ്റാണ് ഞാനെന്നു തിരിച്ചറിഞ്ഞ ദിവസം വിവാഹത്തിന് സമ്മതം മൂളി, താലി കെട്ടാൻ തല കുനിച്ചപ്പോഴും, വീടിനോടും വീട്ടുകാരോടും വിട പറഞ്ഞപ്പോഴും പാതി മരിച്ച വെറുമൊരു ശരീരം മാത്രമായിരുന്നു ഞാൻ.

 

“തനിക്കു ഈ കല്യാണത്തിന് താല്പര്യമില്ലായിരുന്നല്ലേ ..? 


ആദ്യരാത്രി മുറിയിലേക് വന്ന ദീപകേട്ടന്റെ ചോദ്യം. 


ഇല്ലായിരുന്നു ..! 


”എന്ത്യേ എന്നെ ഇഷ്ടമിലത്തത് കൊണ്ടാണോ ..? അതോ മറ്റു പ്രണയം വല്ലോം ..? 


“എയ് അതൊന്നുമല്ല, എനിക്കു പഠിക്കണം, അതന്റെ വലിയൊരു ആഗ്രഹമാണ് .. ”


ഏട്ടൻ ഒന്നും പറഞ്ഞില്ല ഒന്ന് ചിരിച്ചു പിന്നെ കിടന്നുകൊള്ളാൻ പറഞ്ഞു പുറത്തേക് പോയി. 


ഏതു നിമിഷവും അടർന്നു വീഴാൻ കൊതിക്കുന്ന കണ്ണുനീർ തുള്ളികൾ എന്റെ കാഴ്ച മറച്ചിരുന്നു. പിറ്റേന്നു വൈകി എഴുന്നേറ്റത്തിന്റെ അല്പം ജാള്യതോടെയായിരുന്നു ഞാൻ അടുക്കളയിലേക് ചെന്നത്.


“തനിക്കു ചായയാണോ കാപ്പിയാണോ ഇഷ്ടം” അടുക്കള പുറത്ത് പരുങ്ങി നിന്ന എന്നെ കണ്ട് ഏട്ടൻ ചോദിച്ചു.


“എന്തായാലും കുഴപ്പമില്ല .. ”


ആവി പറക്കുന്ന ചായ എനിക്കു നേരെ നീട്ടി ഏട്ടൻ, അത് പറയുമ്പോഴും ഒന്ന് ചിരിക്കാൻ ഞാൻ ശ്രെമിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ കാര്യമായിട്ടുള്ള പണിയിലാണ് അമ്മയും  മകനും, അവരുടെ ലോകത്ത് അവര് മാത്രമേയുള്ളു, ചിരിച്ചും കളിച്ചും പരസപരം സഹായിച്ചും അവരങ്ങനെ ..


“മോളെ അടുത്ത ആഴ്ച്ച മുതൽ ക്ലാസിൽ പോണുട്ടോ, കോളേജ് തുറന്നിട്ട്‌ ഒന്ന് രണ്ട് ആഴ്ച്ച ആയിലേ, ഇത് വരെയുള്ള ലീവിന്റെ കാര്യം ഇവൻ പ്രിൻസിപ്പളിനെ അറിയിച്ചിട്ടുണ്ട്. ഈ വർഷത്തേക്കുള ഫീസും അടച്ചിട്ടുണ്ട്, മോൾക് ഇനി വല്ലോം മേടിക്കാനുണ്ടേൽ പറയണം കേട്ടോ. ”


അമ്മ പറഞ്ഞു കഴിയുമ്പോഴേക്കും സന്തോഷം കൊണ്ട് ഞാൻ അമ്മയെ കെട്ടിപിടിച്ചു, കൈവിട്ടുപോകുമെന്ന് കരുതിയതെല്ലാം തിരികെ കിട്ടിയിരിക്കുന്നു നന്ദി പറയും മുന്നേ അമ്മ പറഞ്ഞു.

 

“നന്ദി എന്നോടല്ല മോളെ ദാ അവനാ എല്ലാം ചെയ്തേ, കല്യാണം ഉറപ്പിച്ചപ്പോ തന്നെ അവൻ എല്ലാം ചെയ്തിരുന്നു.


അമ്മയെ ഒന്ന് കൂടെ കെട്ടി പിടിച്ചു കരയുമ്പോഴും ചിരിച്ചു കൊണ്ട് എല്ലാം നോക്കി നിക്കണ ദീപകേട്ടനെ ഓട്ട കണ്ണിട്ട് നോക്കാനും ഞാൻ മറന്നില്ല. ഉള്ളിൽ നുരഞ്ഞു പൊന്തിയിരുന്ന ദേഷ്യത്ത പ്രണയം എന്ന വികാരം മൂടി തുടങ്ങിയിരുന്നു ഞാൻ പോലും അറിയാതെ പതിയെ ഞാൻ ആ വീടിന്റെ മകളായി. അമ്മയുടെ അടുക്കള തോട്ടത്തിലെ ചെറു വിളകൾ എനിക്കും കൂട്ടുകാരായി, അമ്മയുടെ കുഞ്ഞു പാത്രത്തിൽ എനിക്കും അവകാശമുണ്ടായി, കോളേജിലേക്കുള്ള യാത്രയിൽ പൊതിച്ചോറ് കെട്ടി തരാനും , കൊണ്ടേ വിടാനും എനിക്കും ആളുണ്ടായി, വൈകിട്ടത്തെ ചായ കുടി നേരങ്ങളിൽ ദീപകേട്ടന്റെ ബാങ്കിൽ വിശേഷങ്ങളും അമ്മയുടെ അയൽക്കൂട്ട വാർത്തമാനങ്ങൾക്കൊപ്പം കോളേജ് വിശേഷങ്ങളും ഞങ്ങൾ പങ്കു വെച്ചു. പതിയെ എപ്പോഴോ ഞാൻ ദീപകേട്ടന്റെ ഭാര്യയായി. എല്ലാ അർത്ഥത്തിലും, പുലരുവോളം ഏട്ടന്റെ മാറിടത്തിൽ തലച്ചേർത്തു കിടക്കുവാനും, മൂവന്തി നേരം കാറ്റിനും കിളികൾകുമൊപ്പം കൂടണയുവാനും എന്റെ ഉള്ളം തുടിച്ചിരുന്നു. ഒരിക്കൽ ഞാനേറ്റവും വെറുത്തിരുന്നത് വൈകുനേരങ്ങളെ ആയിരുന്നു, തമ്മിൽ പരിഭവിക്കാനും, കുറ്റം പറയുവാനും പഴിചാരുവാനും കളിയാകുവാനും മാത്രമറിയുന്ന ഒരു പറ്റം മനുഷ്യരുള്ള എന്റെ വീട്ടിലേക്കുള യാത്രയെ ഞാൻ വെറുത്തിരുന്നു.

 

പക്ഷെ ഇന്നു ഞാൻ കൊതിച്ചിരുന്നത് അതെ വൈകുനേരങ്ങളെ തന്നെയാണ്, സ്‌നേഹിക്കാൻ മാത്രമറിയുന്ന രണ്ട് മനുഷ്യരുടെ കൂടെയുള്ള വൈകുന്നേരങ്ങളെ. ഇനി ഒരിക്കലും തിരിച്ചു വരാത്ത വൈകുന്നേരങ്ങളെ .. 


“ആ കൊച്ചിന്റെ യോഗമെ, കല്യണം കഴിഞ്ഞു മൂന്ന് മാസമാകുന്നേയുള്ളു, ജാതക ദോഷമാ അല്ലെങ്കിൽ പിന്നെ ഇത്ര  ചെറുപ്രായത്തിൽ  ഇങ്ങിനെ ഒകെ നടക്കുമോ, ”ആരൊക്കെയോ പിറുപിറുത്തു, ആക്‌സിഡന്റ് ആയിരുന്നല്ലേ, ബൈക്ക് ബസിനിറ്റിടിച്ചതാ 


“ആരെങ്കിലും കാണാനുണ്ടോ, എടുക്കുവാണ് ” ഒരു വേള കൂടി ഏട്ടന്റെ മാറോടു ചേരാൻ കൊതിച്ചു ഞാൻ മുന്നോട്ട് നീങ്ങി, അവസാനമായി ഒരു വട്ടം. 


“ആ ശാപം പിടിച്ചവളാ എല്ലാത്തിനും കാരണം, ആ മൂദേവി വന്നു കയറിയപ്പോ മുതൽ തുടങ്ങിയതാ, ആർത്തുകരയുന്നതിനിടക്ക്‌ എന്നെ പറയാൻ അമ്മായി മറന്നില്ല, മുന്നോട്ട് വച്ച കാൽ ചലിപ്പിക്കാനാകാതെ ഞാൻ നിന്നു. ഏക മകനെ കൂടെ നഷ്ടമായ അമ്മയെ നേരിടാൻ എനിക്കാകില്ല, എല്ലാരും പറയുന്നതാണ് അമ്മയും വിശ്വസിക്കുന്നതെങ്കിൽ ? 


ഒരടി പോലും നീങ്ങാനാകാതെ ഞാനിരുന്നു ദൂരെ നിന്ന് പോലും ഏട്ടനെ കാണാൻ ധൈര്യമില്ലാതെ യോഗ്യതയില്ലാതെ. 


”മോളെ, നെറുകയിലൊരു സ്പർശം, അമ്മയാണ് ദീപകേട്ടന്റെ അമ്മ.


അമ്മ എന്നോട് ക്ഷമിക്കണം, ശാപം പിടിച്ച ഞാൻ കാരണമാണ് .., വാക്കുകൾ പൂർത്തിയാക്കും മുന്നേ മാറോടു ചേർത്ത് നിർത്തി. ദീപകേട്ടന്റെ അരികിലേക് എന്നെ  കൊണ്ട് പോയി. ചുറ്റിലുമാളുകൾ ഒരു അത്ഭുത വസ്തു കണക്കെ എന്നെ വീക്ഷിച്ചുകൊണ്ടിരുന്നു. ഒരു തവണയെ കണ്ടുള്ളു ഒരൊറ്റ തവണ ഭൂമി പിളർന്നെന്ന പോൽ ഞാൻ ഏട്ടന്റെ മാറിലേക് വീണു.


ചടങ്ങുകൾ കഴിഞ്ഞ് പോകാൻ ഇറങ്ങും നേരം അച്ഛനാണ് പറഞ്ഞത് ബാഗും തുണിയുമെടുത്തു കൂടെയിറങ്ങാൻ.

 

“എന്നെ വിവാഹം കഴിപ്പിച്ചത് വിട്ടതാണ്, ഞാൻ ഇനി ഇവിടെയാണ് ജീവിക്കേണ്ടത്, എന്റെ പാതി മാത്രമേ ഇല്ലാതായിട്ടുള്ളു, മറുപാതി ഇപ്പോഴും ഇവിടുണ്ട് .. ”


അഛന്റെ മുഖം നോക്കി ഞാനതു പറഞ്ഞപ്പോൾ തിരിച്ചു ഉത്തരം പറയാൻ achanu kaഴിഞ്ഞില്ല. 


“നീ എന്ന വാർത്തനമാണ് പറയുന്നേ, ഇവിടെ എങ്ങിനെ ജീവിക്കുമെന്ന, ശാരദമെന്നേ ഇനിയും ബുദ്ധിമുട്ടിക്കാനാണോ ..? 


ഒരു നോട്ടമായിരുന്നു അമ്മക്കുള്ള മറുപടി, കൂടുതലൊന്നും പറയാനില്ലാതെ അവർ യാത്ര പറഞ്ഞു.

 

ഏട്ടന്റെ ഇല്ലായ്മയോട് ഞങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങി, അമ്മ പുസ്തകങ്ങളോട് കൂട്ട് കൂടി, കുട്ടികൾക്കു ട്യൂഷൻ എടുത്തു, അമ്മയുടെ നിർബന്ധം കാരണം മുടങ്ങി പോയ പഠനം ഞാൻ പുനരാരഭിച്ചു. പരസ്പരം കരഞ്ഞും, വിഷമം പറഞ്ഞും, ആശ്വസിപ്പിച്ചും, ഓർമ്മകൾ അയവിറക്കിയും ഓരോ ദിനങ്ങളും

ഋതുകൾ കടന്നു പോയി. വർഷവും വേനലും ശിശിരവും കടന്നു ചിങ്ങപുലരിയും ഓണ പുലരിയും എന്തിനോ വേണ്ടി പടിവാതിൽക്കൽ നിന്നു. 


ഞാനെന്റെ പഠനം പൂർത്തിയാക്കി, ഇന്റേൺഷിപ്പിന് ശേഷം അടുത്തുള്ള ആശുപത്രിയിൽ ജോലിയും നേടി.


“ഇരുപതിയൊന്നാം വയസിൽ വിധവ പട്ടം ചാർത്തുമ്പോൾ എനിക്കു കൂട്ടിനു ദീപക്കുണ്ടായിരുന്നു. അവൻ പോയപ്പോൾ നീയും, പക്ഷെ ഞാൻ  പോയാൽ നിനക്ക് ആരുണ്ട് മോളെ ..? 


ഇത്രയും കാലം നിന്നെ ഞാൻ ഇത്പ റഞ്ഞു ബുദ്ധിമുട്ടിച്ചിട്ടില്ല പക്ഷെ ഇനി അങ്ങിനെ പറ്റില്ല. ഞാൻ എത്ര നാളുണ്ടെന്നു ആർക്കറിയാം. ഒറ്റക്കാകുക വലിയ വിഷമമാണ്, എനിക്കത് മനസിലാകും. അമ്മയുടെ മടി തട്ടിൽ കിടന്നു അമ്മ പറയുന്നത് കേൾക്കും നേരം എന്തിനോ വേണ്ടിയെന്ന പോൽ ഞാൻ കരഞ്ഞിരുന്നു. അന്നേരം മുറ്റത് കർക്കിട മഴ പെയ്ത്തു തുടങ്ങിയിരുന്നു. 


വർഷങ്ങൾക്കു ശേഷം മുറ്റത്ത് തിരുവോണം പുത്തലഞ്ഞു. ഓണമുണ്ണൻ തുമ്പി പെണ്ണ് പടികടന്നു വന്നു. സദ്യ വട്ടമൊരുക്കാൻ അമ്മ ഒറ്റക്കല്ല, കൂടെയുണ്ട് വരുൺ. എന്റെ സഹപ്രവർത്തകൻ, ജന്മം കൊടുത്ത മാതാപിതാക്കളെ ഒരിക്കലും പോലും കണ്ടിട്ടില്ലാത്ത ഒരു ഹത ഭാഗ്യൻ, അവനൊരു അമ്മയെ കൂട്ട് വേണോ എന്ന് ചോദിച്ചു. വേണ്ട എന്ന് പറഞ്ഞില്ല ഇരു കൈയും നീട്ടി സ്വീകരിച്ചു. കൂടെ ഈ കൂട്ടുകാരിയെയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.