കഥ : പ്രണയം
രചന : എസ് കെ
പ്രണയലേഖനം എങ്ങിനെ എഴുതണമെന്നു ചിന്തിച്ചു നടന്നു സമയം പാഴാക്കിയ കാമുക ഹൃദയങ്ങള്‍...
പ്രേമ ദൂതുമായ് മേഘങ്ങളും ഹംസങ്ങളും..
അത് പ്രണയത്തിന്റെ ഗതകാലം...
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രണയ സന്ദേശങ്ങള്‍ ചാറ്റിങ്ങിലും എസ് എം എസ്സിലുമൊക്കെയായി വഴിമാറി... പ്രണയ സന്ദേശങ്ങള്‍ ഊഷ്മളത ചോരാതെ കയ്യിലെ മൊബൈല്‍ സ്ക്രീനില്‍..
അല്ലെങ്കില്‍ ഫെയ്സ് ബുക്കിന്റെ വാളിൽ .....
പക്ഷെ,പ്രണയത്തിന്റെ മൗലിക സൗന്ദര്യത്തിന് ഇന്നും മാറ്റമില്ല......
കാഴ്ചകളെല്ലാം ഹൃദ്ദ്യവും ശബ്ദങ്ങളെല്ലാം മധുരവും ആക്കിക്കൊണ്ട് അത് അവിരാമം പ്രവഹിച്ചു കൊണ്ടിരിക്കും; വീണ്ടുമൊരു Valentines Day.....
പ്രഥമ ദര്‍ശനം.... കണ്ണുകള്‍ തമ്മില്‍ മാസ്മരിക വിനിമയം... ഉള്ളിന്റെ ഉള്ളില്‍ ഒരു മൃദു നൊമ്പരം... ഹൃദയത്തില്‍ ഒരു അജ്ഞാത സ്പന്ദനം... കാതില്‍ മറ്റാര്‍ക്കും കേള്‍ക്കാനാവാത്ത പ്രണയ മർമരം...
അനുരാഗത്തിന്റെ ദിനങ്ങള്‍... പുലരി ചുവപ്പിലും അന്തി തുടുപ്പിലും പ്രണയത്തിന്റെ മുഖം... മിഴികളില്‍ നക്ഷത്ര തിളക്കം...
കിളികൂജനഗളില്‍ പഞ്ചമ സ്വരം... അരുവികളുടെ തെളിനീരിലും സ്നേഹത്തിന്റെ പദനിസ്വനം... പ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ലയിക്കുന്ന നിമിഷങ്ങള്‍...
പ്രണയം ആരിലും ഇപ്പോഴും ആവാഹിക്കപ്പെടാം...
രാധാമാധവ പ്രണയ വിഹാര രംഗമായ ദ്വാപര യുഗത്തിലും യമുനാ തീരത്തും വഴിയോരങ്ങളിലെ ആല്‍മര ചുവട്ടിലും കലാലയങ്ങളിലെ കാറ്റാടിമര തണലിലും പ്രണയിക്കുന്നവരുടെ മധുരോന്മാധങ്ങളും മധുര നൊമ്പരങ്ങളും ആഹ്ലാദങ്ങളും നെടുവീര്‍പ്പുകളും ഒരുപോലെ....
പ്രണയം.... എല്ലാ കാലത്തും എവിടെയും കവികളാല്‍ ആവോളം ആരാധിക്കപ്പെട്ട മധുരവികാരം...
പലര്‍ക്കും തന്റെ പ്രണയകൂതൂഹല പരിസരങ്ങളിലേക്ക് തീര്ധാടകനാകാന്‍ ഈ ദിവസംതെളിക്കുന്നു.... എന്നാലും പ്രണയതിനായൊരു ദിവസം... അതില്‍ വലിയ കാര്യമൊന്നുമില്ല...
പ്രണയത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴും ഉള്ളില്‍ സംശയങ്ങള്‍ ബാക്കിയാകുന്നു... ഒരാളുടെ സൗന്ദര്യതോട് തോന്നുന്ന ഇഷ്ട്ടം പ്രണയമല്ല... മനഃപൊരുത്തവും പ്രണയമല്ല... കള്ളനും കള്ളിക്കും മനപ്പൊരുത്തമുണ്ട്.. പക്ഷെ അതും പ്രണയമല്ല...
കാലത്തിനു ഒരാളുടെ സൗന്ദര്യവും മനസിന്റെ സ്വഭാവവും മാറ്റാന്‍ കഴിയും...
അപ്പോള്‍ പിന്നെ എന്താണ് പ്രണയം...????
